o മാഹിയിലെ സ്‌കൂൾ തുറക്കൽ : ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും
Latest News


 

മാഹിയിലെ സ്‌കൂൾ തുറക്കൽ : ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും

 *മാഹിയിലെ സ്‌കൂൾ തുറക്കൽ : ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും* 



മാഹി : വേനലവധിക്ക് ശേഷം പുതുച്ചേരിയിലെ സർക്കാർ സ്കൂളുകൾ വീണ്ടും തുറക്കുന്നത് ജൂൺ 4-ലേക്ക് മാറ്റിവെച്ചതിനെത്തുടർന്ന് മാഹിയിലെ വിദ്യാലയങ്ങളെ സംബന്ധിച്ചുള്ള ഉത്തരവ് ലഭിക്കാത്തത് വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും  ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.


 കടുത്ത വേനൽച്ചൂടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്താണ് പുതുച്ചേരിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്.


എന്നാൽ മാഹിയിൽ ഇത് സംബന്ധിച്ചുള്ള ഉത്തരവ് ലഭിക്കാത്തതിനാൽ നേരത്തെ ലഭിച്ച എജുക്കേഷണൽ അക്കാദമിക് കലണ്ടർ പ്രകാരം സ്‌കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കേണ്ടിവരും


വിദ്യാർത്ഥികളുടെയും , രക്ഷിതാക്കളുടെയും ആശയക്കുഴപ്പം കണക്കിലെടുത്ത് മാഹി വിദ്യാഭ്യസവകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post