റോഡ് നിർമ്മാണം മന്ദഗതിയിൽ ജനങ്ങൾ ദുരിതത്തിൽ.
ചാലക്കര കുഞ്ഞിപ്പുരമുക്ക് സെൻറ് തെരേസാ ഹൈസ്കൂളിന് സമീപം തച്ചോളിൽ താഴെ റോഡാണ് കരാറുകാരൻ്റെ അനാസ്ഥകൊണ്ട് നാല് മാസമായിട്ടും നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത്. ഏകദേശം 500 മീറ്റർ ദൂരം മാത്രമുള്ള ഈ റോഡ് കുഞ്ഞിപ്പുരമുക്ക് - ചെമ്പ്ര, ചാലക്കര വയൽ എന്നിവടങ്ങുമായി ബന്ധിപ്പിക്കുന്നതും നിരവധി ആളുകൾ നിത്യേന ആശ്രയിക്കുന്ന വഴി കൂടിയാണ്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത് വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി ആളുകൾ നിത്യേന ആശ്രയിക്കുന്ന വഴി പൂർണ്ണമായും തടസ്സപ്പെട്ട നിലയിയാണ്. പ്രദേശവാസികൾ ഇതിനോടകം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടി ഉണ്ടായില്ല. കാലവർഷം അടുക്കുന്ന സാഹചര്യത്തിൽ നിർമ്മാണം വൈകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

Post a Comment