o പൂർവ്വ വിദ്യാർത്ഥി സംഘടന സ്കൂൾ ബാഗ് കൈമാറി
Latest News


 

പൂർവ്വ വിദ്യാർത്ഥി സംഘടന സ്കൂൾ ബാഗ് കൈമാറി

 പൂർവ്വ വിദ്യാർത്ഥി സംഘടന സ്കൂൾ ബാഗ് കൈമാറി



 അഴിയൂർ : ജി എച്ച് എസ് എസ് അഴിയൂർ പൂർവ്വ വിദ്യാർത്ഥി സംഘടന "ഓർമ്മച്ചെപ്പ് " അഞ്ചാം ക്ലാസിൽ പുതുതായി അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ് സമ്മാനിച്ചു. സ്കൂൾ അധികാരികളുടെ അഭ്യർത്ഥന മാനിച്ച് 25 ബാഗുകൾ സംഘടനാ ചെയർമാൻ കാസിംഹാജി നെല്ലോളി സ്കൂൾ പിടിഎ  പ്രസിഡണ്ട് നവാസ് നെല്ലോളി പ്രധാനാധ്യാപകൻ സി കെ സുരേന്ദ്രൻ  എന്നിവർക്ക് കൈമാറി. ഓർമ്മച്ചെപ്പ് കൺവീനർ എ വിജയരാഘവൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മുബാസ് കല്ലേരി, പ്രിൻസിപ്പാൾ  ജിതേഷ് മാസ്റ്റർ, ഹാരിസ് മുക്കാളി, പാമ്പള്ളി ബാലകൃഷ്ണൻ, എൻ മാലതികൃഷ്ണൻ, സീമന്ദിനി പി, ഉമൈബ എസ് പി, സി എച്ച് സൈനുദ്ദീൻ,ശ്രീകല കെ എം എന്നിവർ സംസാരിച്ചു. പിടിഎ അംഗങ്ങളായ രവീന്ദ്രൻ,സീനത്ത് മുൻസിർ,സീനത്ത് എ,റസിയ എന്നിവർ സംബന്ധിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് നിസാർ വി കെ ചടങ്ങിന് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post