*ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ മാഹിയുടെ വാർഷികാഘോഷം കെ കെ മാരാർ ഉദ്ഘാടനം ചെയ്തു.*
മാഹി: ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ മാഹിയുടെ വാർഷികാഘോഷം ന ചാലക്കര പിഎം ശ്രീ ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.
വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന
സാംസ്ക്കാരിക സമ്മേളനം ജെ.എഫ്.ആർ.എ പ്രസിഡൻ്റ് ഷാജി പിണക്കാട്ട് അധ്യക്ഷതയിൽ ചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് നിയുക്ത മാഹി എം എൽ എ അഡ്വ.ടി.അശോക് കുമാറിനെ .
ശ്യാമ സുന്ദരൻ, ഇബ്രാഹിം കുട്ടി, ഹേമലത, അനുപമ സഹദേവൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ.സുജിത് കുമാർ സ്വാഗതവും, ഷിനോജ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
തുടർന്ന് സിനിമാ താരങ്ങളായ ശിവദാസ് മട്ടന്നൂരും, ശാർങ്ങധരൻ കൂത്തുപറമ്പും അവതരിപ്പിച്ച' നർമ്മ സല്ലാപം' പരിപാടിയും, ശേഷം മാഹിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളുമുണ്ടായി.











Post a Comment