o ഭവനഭേദനത്തിന് എത്തിയ രണ്ടംഗ സംഘത്തെ പള്ളൂർ പൊലീസ് പിടികൂടി
Latest News


 

ഭവനഭേദനത്തിന് എത്തിയ രണ്ടംഗ സംഘത്തെ പള്ളൂർ പൊലീസ് പിടികൂടി

 ഭവനഭേദനത്തിന് എത്തിയ രണ്ടംഗ സംഘത്തെ പള്ളൂർ പൊലീസ് പിടികൂടി



മാഹി: സംശയാസ്പദമായ സാഹചര്യത്തിൽ ഭവനഭേദനത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി  ഈസ്റ്റ് പള്ളൂരിൽ രണ്ട് പേരടങ്ങുന്ന കവർച്ചാ സംഘത്തെ പള്ളൂർ പൊലീസ്  അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ താലൂക്കിലെ നെന്മാറ അയിരൂർ പൂളക്കൽ പറമ്പ് ജലീൽ (37),  പാലക്കാട് ചിറ്റടി വടക്കാഞ്ചേരി കൊടുക്കുറ് മാടവന വിശ്വനാഥൻ (55) എന്നിവരാണ് പിടിയിലായത്. പ്രവൃത്തി നടക്കുന്ന ഈസ്റ്റ് പള്ളൂർ ബൈപാസ് അടിപ്പാതക്ക് സമീപം കിടന്നുറങ്ങുകയായിരുന്ന ഇവരെ ഞായറാഴ്ച പുലർച്ചെ ഏകദേശം രണ്ടര മണിയോടെയാണ് ബീറ്റ് പരിശോധനക്കെത്തിയ പൊലീസ് കണ്ടെത്തിയത്. ആരാണ് എന്താണ് ഇവിടെ കിടന്നുറങ്ങുന്നതെന്ന്  ബീറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെട്ടു.  ഇതേ തുടർന്ന് രണ്ടാമനെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഭവനഭേദന മുൾപ്പടെയുള്ള കവർച്ചക്ക് കൊണ്ടുവന്ന ആയുധങ്ങൾ ഇവരിൽ നിന്ന് പിടികൂടുകയായിരുന്നു. കാസർകോട് ജയിലിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് ഇവർ പുറത്തുവന്നത്.  കാസർകോട്, പാലക്കാട് ജില്ലകളിൽ ഇവരുടെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഓടിപ്പോയ മോഷ്ടാവിനെ പള്ളൂർ മേഖലയിൽ നിന്നു തന്നെ പിടികൂടി. മാഹി ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്നിൽ ഇരു പ്രതികളെയും ഹാജരാക്കിയതിനെ തുടർന്ന് രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. മഴക്കാലമാരംഭിച്ചതോടെ മുൻ കരുതൽ നടപടിയുടെ ഭാഗമായി സമീപ ജില്ലകളിലെ ജയിൽമോചിതരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതുപോലെ ദീർഘനാൾ പൂട്ടിക്കിടക്കുന്ന വീടുകളുടെ പട്ടിക മാഹി പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരം വീടുകളുടെ കാര്യത്തിൽ പൊലീസ് ജാഗ്രത പുലർത്തും.


 

Post a Comment

Previous Post Next Post