തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം
ന്യൂമാഹി : തയ്യിൽ ഹരീന്ദ്രന്റെ 40-ാം രക്ത സാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗണിൽ നടന്ന പൊതുയോഗം സി പിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം
എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ, കെ ജയപ്രകാശൻ, പി പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
കിടാരൻകുന്നിൽ നിന്ന് ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ പ്രകടനവും ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും നടന്നു.
ചെറുകല്ലായി
രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. സിപിഐ എം ഏരിയാ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. കെ പി നൗഷാദ് അധ്യക്ഷനായി മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ,വടക്കൻ ജനാർദനൻ,
കെ ജയപ്രകാശൻ,
വി പി ശ്രീകാന്ത് എന്നിവർ
സംസാരിച്ചു.
1986 മെയ് 26 ന് മാഹിപ്പാലത്തിന് സമീപത്ത് വെച്ചാണ് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയൻ ന്യൂമാഹി ഡിവിഷൻ സെക്രട്ടറിയും ഡി വൈ എഫ് ഐ പ്രവർത്തകനുമായ തയ്യിൽ ഹരീന്ദ്രനെ ആർ എസ് എസുകാർ കൊലപ്പെടുത്തിയത്

Post a Comment