o മാഹിയിൽ ബക്രീദ് പ്രമാണിച്ച് നാളത്തെ അവധി മറ്റന്നാളേക്ക് (മേയ് 28) മാറ്റി; പുതുക്കിയ ഉത്തരവിറങ്ങി*
Latest News


 

മാഹിയിൽ ബക്രീദ് പ്രമാണിച്ച് നാളത്തെ അവധി മറ്റന്നാളേക്ക് (മേയ് 28) മാറ്റി; പുതുക്കിയ ഉത്തരവിറങ്ങി*

 *മാഹിയിൽ ബക്രീദ് പ്രമാണിച്ച് നാളത്തെ അവധി മറ്റന്നാളേക്ക് (മേയ് 28) മാറ്റി; പുതുക്കിയ ഉത്തരവിറങ്ങി*



മാഹി: ബക്രീദ് (ഈദുൽ അസ്ഹ) പ്രമാണിച്ച് മാഹി റീജിയണിലെ സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും മുൻപ് പ്രഖ്യാപിച്ചിരുന്ന പൊതുഅവധിയിൽ മാറ്റം വരുത്തി പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു. മുൻപ് മെയ് 27 ബുധനാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നതെങ്കിൽ, പുതുക്കി നിശ്ചയപ്രകാരം മെയ് 28 വ്യാഴാഴ്ചയായിരിക്കും മാഹി റീജിയണിൽ പൊതുഅവധി.  

പുതുക്കിയ തീയതി പ്രകാരം മെയ് 27-ലെ (ബുധനാഴ്ച) അവധി റദ്ദാക്കിയിട്ടുണ്ട്. മാഹി റീജിയണിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, ബോർഡുകൾക്കും, മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.  

ഇതിനുപുറമെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (Negotiable Instruments Act, 1881) പ്രകാരം സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്കിംഗ് സ്ഥാപനങ്ങൾക്കും മെയ് 28 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി ഹോം ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രത്യേക ഭേദഗതി ഉത്തരവിൽ (G.O. Ms. No.42) വ്യക്തമാക്കുന്നു.  



Post a Comment

Previous Post Next Post