മണ്ടോളയിൽ ക്ഷേത്രം -തിറയുത്സവം - താലപ്പൊലി നാളെ
മാക്കുനി: ചമ്പാട് മാക്കുനി മണ്ടോളയിൽ ക്ഷേത്ര തിറയുത്സവത്തിൻ്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്ര നാളെ .മാക്കുനി ശ്രീനാരായണ ഗുരു മണ്ഡപത്തിൽ നിന്നും ദീപം കൊളുത്തി വൈകിട്ട് ആറിന് ഘോഷയാത്ര പുറപ്പെടും. പഞ്ചവാദ്യം, ശിങ്കാരി മേളം ,മുത്തുക്കുടകൾ എന്നിവ അനുഗമിക്കും. പൊന്ന്യം, പി.എം. മുക്ക്, മീത്തലെ ചമ്പാട് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും

Post a Comment