*ഉത്തരേന്ത്യൻ തൊഴിലാളി സമരങ്ങൾക്ക് ഐക്യദാർഢ്യം!പള്ളൂരിൽ സി.ഐ.ടി.യു തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു*
പള്ളൂർ: ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തൊഴിലാളി സമരങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ പള്ളൂരിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.
സി.ഐ.ടി.യു (CITU) പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ സംഗമം നടത്തിയത്.
ഭരണകൂടത്തിന്റെ ഭീകരക്രമണങ്ങളെ അതിജീവിച്ച് സമര മുഖത്ത് ഉറച്ചുനിൽക്കുന്ന തൊഴിലാളികൾക്ക് പിന്തുണ നൽകിയാണ് കൂട്ടായ്മയുടെ സംഘടിപ്പിച്ചത്.
പരിപാടി വി.പി. വിജേഷ് (സി.ഐ.ടി.യു തലശ്ശേരി ഏരിയ ജോയിന്റ് സെക്രട്ടറി) ഉൽഘാടനം ചെയ്തു.
ഉത്തരേന്ത്യയിലെ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളെ തോക്കുകൊണ്ടും ലാത്തികൊണ്ടും നേരിടുന്ന ഭരണകൂട നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് വി.പി. വിജേഷ് പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ കരുത്തും ഐക്യവും ഇത്തരം അടിച്ചമർത്തലുകളെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ഹാരിസ് പരന്തിരാട്ട്,
വി. ജയബാലു,യു.ടി. സതീശൻ,കെ.പി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment