o കെ റെയിൽ വിരുദ്ധ ജനകിയ സമര സമിതി അഴിയൂർ മേഖലകമ്മിറ്റി മുക്കാളിയിൽ ആഹ്ലാദ പ്രകടനവും മധുര വിതരണം,ബിരിയാണി വിതരണം എന്നിവ നടത്തി.
Latest News


 

കെ റെയിൽ വിരുദ്ധ ജനകിയ സമര സമിതി അഴിയൂർ മേഖലകമ്മിറ്റി മുക്കാളിയിൽ ആഹ്ലാദ പ്രകടനവും മധുര വിതരണം,ബിരിയാണി വിതരണം എന്നിവ നടത്തി.

 കെ റെയിൽ വിരുദ്ധ ജനകിയ സമര സമിതി അഴിയൂർ മേഖലകമ്മിറ്റി മുക്കാളിയിൽ  ആഹ്ലാദ പ്രകടനവും  മധുര വിതരണം,ബിരിയാണി വിതരണം എന്നിവ നടത്തി.



ചോമ്പാല :    സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി സംസ്ഥാന സർക്കാർ പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതിനെത്തുടർന്ന്  ആഹ്‌ളാദസൂചകമായി      കെ റെയിൽ വിരുദ്ധ ജനകിയ സമര സമിതി അഴിയൂർ മേഖലകമ്മിറ്റി മുക്കാളിയിൽ  ആഹ്ലാദ പ്രകടനവും  മധുര വിതരണം,ബിരിയാണി വിതരണം എന്നിവ നടത്തി.

സമരസമിതി വടകര മണ്ഡലം കൺവീനർ ടി.സി. രാമചന്ദ്രൻ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.

സമരസമിതി അഴിയൂർ മേഖല കൺവീനർ പാമ്പള്ളി ബാലകൃഷ്ണൻ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. സമരസമിതി വടകര മണ്ഡലം ജോയിൻ്റ് കൺഷനർ ഷുഐബ് കൈതാൽ അദ്ധ്യക്ഷം വഹിച്ചു. 

വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി പി.കെ രാമചന്ദ്രൻ സമര സമിതിക്ക് വേണ്ടി നസീർ ന്യൂജെല്ല,ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സതി ടീച്ചർ, അനിത ടി.കെ എന്നിവരും കെ.പി. വിജയൻ, രാജൻ തീർത്ഥം, നസീർ വീരോളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ എം.പി. രാജൻ നന്ദി പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post