o അഴിയൂർ നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം ശക്തമായി തുടരുന്നു*
Latest News


 

അഴിയൂർ നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം ശക്തമായി തുടരുന്നു*

 *അഴിയൂർ നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം ശക്തമായി തുടരുന്നു*



അഴിയൂർ ഗ്രാമപഞ്ചായത്തിലെ മാഹി റെയിൽവേ സ്റ്റേഷൻ നാലാം വാർഡിൽ മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമായി വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ന്റെ നേതൃത്വത്തിൽ വ്യാപകമായ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

 വിവിധ പ്രദേശങ്ങളിലായി നടപ്പിലാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പ്രദേശവാസികളിൽ വലിയ പ്രതീക്ഷയും ആശ്വാസവും സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം 

മയ്യഴിപ്പുഴയുടെ കൈവഴികളായ ചാരങ്കയ്യിൽ–കൈക്കണ്ടതിൽ തോട്, വലിയനട തോട് എന്നിവ 

ജെ സി ബി ഉപയോഗിച്ച്  ഫലപ്രദമായി ശുചീകരിച്ചു.





 മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു സമീപവാസികൾക്ക് വലിയ ദുരിതമുണ്ടാക്കുന്ന പ്രദേശങ്ങളാണ് ഇവ. കൂടാതെ തോടുകളിൽ മണ്ണും മാലിന്യങ്ങളും കെട്ടിക്കിടന്ന് വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയും ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായിരുന്നു.

 പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യം നിലനിന്ന സാഹചര്യത്തിലാണ് മെമ്പറുടെ അടിയന്തര ഇടപെടലായി തോടുകളിൽ നിന്നുള്ള മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകിപ്പോകുന്ന വിധത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.


ഇതോടൊപ്പം മണ്ടോള കാനോത്ത് താഴെ റോഡിൽ അലക്ഷ്യമായി നിക്ഷേപിച്ചിരുന്ന കെട്ടിട അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കുകയും ചെയ്തു. 

കാനോത്ത് താഴെ മണ്ടോള ട്രാൻസ്‌ഫോർമറിന് സമീപം മുൻകാലങ്ങളിൽ സഞ്ചാരയോഗ്യമായിരുന്ന ഇടവഴി കാടുമൂടിയും മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞും തെരുവ് പട്ടികളുടെ കേന്ദ്രമായും മാറിയിരുന്നു.

 പ്രദേശവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന ഈ ഭാഗം പൂർണമായും ശുചീകരിച്ച് വീണ്ടും സഞ്ചാരയോഗ്യമാക്കിയ നടപടി നാട്ടുകാരുടെ അഭിനന്ദനം നേടി.


മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി പ്രദേശത്തെ ഡ്രൈനേജ് സ്ലാബ് മാറ്റി ശുചീകരിക്കുകയും   ചെയ്തിരുന്നു. ഞായറാഴ്ചകളിലുൾപ്പെടെ വിശ്രമമില്ലാതെ തുടരുന്ന സേവന പ്രവർത്തനങ്ങൾ വാർഡിലെ വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. 

എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി നടത്തുന്ന ഇത്തരം മാതൃകാപരമായ കൂട്ടായ പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ


 ശശിധരൻ തോട്ടത്തിൽ, സജിത്ത് ചാരങ്കയ്യിൽ, രേഷ്മ ചാരങ്കയ്യിൽ, സന്ദീപ്, അശോകൻ ചെറുവത്തുകണ്ടി എന്നിവരുള്‍പ്പെടെയുള്ള സന്നദ്ധ സേവാ പ്രവർത്തകരും യുവാക്കളും പങ്കെടുത്തു.


 സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രായോഗികമായ പരിഹാര മാർഗങ്ങൾ നടപ്പിലാക്കുന്ന ഇടപെടലുകൾ വാർഡിന്റെ ആരോഗ്യസുരക്ഷയ്ക്ക് വലിയ പിന്തുണയാണെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.


മഴ ശക്തമാകുന്നതിന് മുൻപേ ഇത്തരം മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുന്നത് പകർച്ചവ്യാധികൾ തടയുന്നതിനും വാർഡിന്റെ ശുചിത്വം നിലനിർത്തുന്നതിനും സഹായകരമാകുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി....

Post a Comment

Previous Post Next Post