*നിർമ്മിത ബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ പ്രതിരോധിക്കാൻ റസിഡൻസ് അസോസിയേഷൻ ജാഗ്രത്താകണം*
പപ്പൻ നരിപ്പറ്റ
മാഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമൂഹത്തിൽ ആസുര സ്വാധീനം പുലർത്തുന്ന ആധുനിക കാലത്ത്
അതിനെ പ്രതിരോധിക്കാനും അതിജീവിക്കാനും പുതിയ തലമുറക്കാവണമെന്നും
അതിന്റെ ഭാഗമായി
ജെൻസി കുട്ടികൾക്കിടയിൽ ബോധവല്‍ക്കരണം സംഘടിപ്പിക്കാൻ റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മകൾ മുൻകൈ എടുക്കമെന്നും പ്രമുഖ ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ പാഞ്ഞു.
പള്ളൂർ 'ഒരുമ ' റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമ കൂട്ടായ്മ പോയ വർഷം സംഘടിപ്പിച്ച വേറിട്ട പരിപാടികളെ അദ്ദേഹം അഭിനന്ദിച്ചു.
പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥി ആയി.
അസോസിയേഷൻ പ്രസിഡന്റ് രാജൻ കെ പള്ളൂർ അധ്യക്ഷത വഹിച്ചു.
വെസ്റ്റ് പള്ളൂർ ഗവ.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക
പി.മേഘ്ന , റിട്ടയേർഡ് അധ്യാപകൻ സി.എച്ച്. പ്രഭാകരൻ,
അനിൽ വിലങ്ങിൽ . എന്നിവർ ആശംസകൾ നേർന്നു.
ട്രഷറർ അൻസി അരവിന്ദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ടി. രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളിൽ വിജയികളായവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
കുട്ടികളും മുതിർന്നവരും ചേർന്നു നയിച്ച
'കലാസന്ധ്യ' വാർഷികാഘോഷത്തിനു മിഴിവേറ്റി.

Post a Comment