ഗവ.ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായിലേക്ക് ബാല സേവികയെ നിയമിക്കുന്നു.
മാഹി : ഗവ. ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായി,മാഹി സ്കൂള്‍
മാനേജ്‌മെന്റ്റ് കമ്മിറ്റി 2026-27 അധ്യയന വർഷത്തേക്ക് ബാലസേവിക( പ്രീ പ്രൈമറി) യെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് നടത്തുന്ന വോക്ക് - ഇൻ- സെലക്ഷൻ 29.05.2026 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഗവ. ലോവർ പ്രൈമറി സ്‌കൂൾ ചെറുകല്ലായിൽ
വെച്ച് നടക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.
9447646001
സെക്രട്ടറി
എസ്.എം.സി
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി
ഗവ. ലോവർ പ്രൈമറി സ്കൂൾ ചെറുകല്ലായി.

Post a Comment