മാഹി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ക്ക് സസ്പെൻഷൻ
തിരഞ്ഞെടുപ്പ് ചട്ടനിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ച മാഹി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ കെ രാജശേഖരനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി ലീവ് എടുക്കുകയും തുടർന്നു പുതുച്ചേരിയിൽ മറ്റു പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി സസ്പെൻഡ് ചെയ്ത്കൊണ്ടുള്ള ഉത്തരവിറങ്ങി. ഈ അടുത്തിടെ വിവിധ ആരോപണങ്ങളെ തുടർന്ന് മാഹിയിലേക്ക് സ്ഥലമാറ്റം ലഭിച്ചെങ്കിലും, മെഡിക്കൽ ലീവ് ഉൾപ്പടെയുള്ള അവധി എടുത്ത് പുതുച്ചേരിയിലാണ് അധികവും ഉണ്ടാവുക. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിലിരിക്കെയും മെഡിക്കൽ അവധിയിൽ പുതുച്ചേരിയിൽ എത്തി മറ്റു പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്.

Post a Comment