യു. പി. എസ് പെൻഷൻകാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുക:
2025 ഏപ്രിലിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ യൂണിഫൈഡ് പെൻഷൻ പദ്ധതിയിൽ( യു. പി. എസ്) ചേർന്ന മാഹിയിലെ പെൻഷൻകാർക്ക് വിരമിക്കുമ്പോൾ നൽകേണ്ട പെൻഷനും അതോടനുബന്ധിച്ചുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ഉടൻ നൽകാൻ വേണ്ട സത്വര നടപടികൾ കൈകൊള്ളണമെന്ന് മാഹിയിലെ പെൻഷൻകാരുടെ സംഘടനയായ പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മാഹി തീർത്ഥാ ഹോട്ടലിൽ ചേർന്ന അസോസിയേഷൻ വാർഷിക സമ്മേളനം നിയുക്ത മാഹി എം.എൽ. എ അഡ്വ: ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
ഡോ: ആൻ്റണി ഫർണാണ്ടസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ. വിജയൻ, പി.കെ. ബാലകൃഷ്ണൻ, പ്രകാശ് മംഗലാട്ട്, പി.ടി. പ്രേമരാജ്, സി.എച്ച്. പ്രഭാകരൻ, എ.മനോഹരൻ, ഡോ : ബി.ശങ്കരൻ നായർ, ഡോ: എ.പി. ശ്രീധരൻ, കെ.സുരേന്ദ്രൻ, കാഞ്ചന എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
ഡോ: ആൻ്റണി ഫർണാണ്ടസ് ( പ്രസിഡണ്ട്) എം.കെ. വിജയൻ
(സെക്രട്ടറി)
പി.കെ. ബാലകൃഷ്ണൻ, പ്രകാശ് മംഗലാട്ട് (വൈസ് പ്രസിഡണ്ട്) സി.എച്ച്. പ്രഭാകരൻ , ടി.കെ. ശൈലജ (ജോ: സെക്രട്ടറി)
പി.ടി. പ്രേമരാജൻ.

Post a Comment