o ഭീമറാവ് റാംജി അബേദ്ക്കറെ ശരിയായി വായിക്കപ്പെടണം - ഭാരതീയവിചാരകേന്ദ്രം
Latest News


 

ഭീമറാവ് റാംജി അബേദ്ക്കറെ ശരിയായി വായിക്കപ്പെടണം - ഭാരതീയവിചാരകേന്ദ്രം

 ഭീമറാവ് റാംജി അബേദ്ക്കറെ ശരിയായി വായിക്കപ്പെടണം - ഭാരതീയവിചാരകേന്ദ്രം



നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ ഒറ്റയ്ക്ക് പടപൊരുതി മുന്നോട്ട് വന്ന മഹാവ്യക്തിയായിരുന്നു ഭീമറാവ് റാംജി അംബേദ്ക്കർ എന്ന് ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ ജോയൻ്റ് സെക്രട്ടറി പൂവ്വച്ചേരി വിജയൻ അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സഘടിപ്പിച്ച വൈചാരിക സദസ്സിൽ "അബേദ്ക്കർ വായിക്കപ്പെടുമ്പോൾ" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അബേദ്കറിസ്റ്റുകൾ എന്ന പേരിൽ അബേദ്ക്കറെ തെറ്റായ രീതിയിൽ അവതരപ്പിക്കപ്പെടുകയും ഏത് വ്യവസ്ഥിതിക്കെതിരെയാണോ അദ്ദേഹം പോരാടിയത് അത്തരം വ്യവസ്ഥിതികൾ നിലനിർത്താൻ അവർ ശ്രമിക്കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.


പി.ടി ദേവരാജൻ അദ്ധ്യക്ഷം വഹിച്ചു. ജനനി പ്രകാശൻ സ്വാഗതവും വിജേഷ് വിജയമന്ദിരം നന്ദിയും പറഞ്ഞു.

കാണി രാമകൃഷ്ണൻ, അഡ്വ. കെ. അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post