മാഹി മേഖലയിലെ തോടുകളും കനാലുകളും ഉടനെ വൃത്തിയാക്കണം - ബിജെപി
മാഹി :മാഹിയിലെ കനാലുകൾ കാലവർഷം ആരംഭിക്കുന്നതിനു മുന്നേ അടിയന്തരമായി വൃത്തിയാക്കണമെന്ന് മാഹി അഡ്മിനിസ്ട്രേറ്ററോട് ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കാലവർഷം ആരംഭിക്കുന്നതിനു മുന്നേ കനാലുകൾ വൃത്തിയാക്കിയില്ലെങ്കിൽ പള്ളൂർ ചാലക്കര പന്തക്കൽ മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നും അടിയന്തരമായി മാഹിയിലെ കനാലുകൾ വൃത്തിയാക്കുവാനും മുനിസിപ്പൽ റോഡുകളിലെ ചെറിയ ഡ്രെയിനേജ് സംവിധാനങ്ങൾ സ്ലാബ് നീക്കിക്കൊണ്ട് അടിയന്തരമായി ശുചീകരി ക്കണമെന്നും മാഹി അഡ്മിനിസ്ട്രേറ്ററോട് ബിജെപി ആവശ്യപ്പെട്ടു.
ഫണ്ടുകൾ അനുവദിച്ചിട്ടുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും, നടന്നുകൊണ്ടിരിക്കുന്ന
റോഡ് നവീകരണ പ്രവർത്തനങ്ങൾ വർഷകാലത്തിനു മുന്നേ അടിയന്തരമായി പൂർത്തീകരിക്കണം എന്നും
ഭാരവാഹികൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് പി.പ്രബീഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗം അംഗവളപ്പിൽ ദിനേശൻ, സെക്രട്ടറി ടി.എ.ലതീബ്, മണ്ഡലം ജനറൽ സെക്രട്ടറി മഗനിഷ് ഒ.ബി.സി മോർച്ച സംസ്ഥാന സമിതിയംഗം ജയസൂര്യ ബാബു എന്നിവരാണ് അഡ്മിനിസ്ട്രേറ്ററെ കണ്ടത്.

Post a Comment