o നിയുക്ത മാഹി എം എൽ എ അഡ്വ:ടി അശോക് കുമാർ മുൻ എം എൽ എ മാരെയും, നേതാക്കളെയും സന്ദർശിച്ചു
Latest News


 

നിയുക്ത മാഹി എം എൽ എ അഡ്വ:ടി അശോക് കുമാർ മുൻ എം എൽ എ മാരെയും, നേതാക്കളെയും സന്ദർശിച്ചു

 നിയുക്ത മാഹി എം എൽ എ അഡ്വ:ടി അശോക് കുമാർ മുൻ എം എൽ എ മാരെയും നേതാക്കളെയും സന്ദർശിച്ചു.



മാഹി: മാഹി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഐതിഹാസിക വിജയം കരസ്ഥമാക്കിയ നിയുക്ത എം എൽ എ അഡ്വ:ടി അശോക് കുമാർ 20 ന് നടക്കുന്ന എം എൽ എ മാരുടെ സത്യപ്രതിഞ്ജക്ക് പുതുച്ചേരിയിലേക്ക് പോകുന്നതിന് മുൻപ്, മാഹിയിലെ മുൻ എൽ എ മാരെ നേരിൽ കണ്ടു സംസാരിച്ചു. മുൻ എം എൽ എ മാരായ ഡോ:വി രാമചന്ദ്രൻ മാസ്റ്റർ, മുൻ മന്ത്രി ഇ വത്സരാജ്, സചീന്ദ്രനാഥ്, പി കെ സത്യാനന്ദൻ, രമേഷ് പറമ്പത്ത്,ബി ജെ പി നേതാവ് ദിനേശൻ അംഗവളപ്പിൽ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.  തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ അഡ്വ.ടി അശോക് കുമാർ വോട്ടർമാരെ വീട്ടിലെത്തി നേരിൽ കണ്ട് നന്ദി അറിയിച്ചിരുന്നു. മുഴുവൻ വോട്ടർമാരെയും വീടുകളിൽ ചെന്ന് നേരിൽകണ്ട് നന്ദി അറിയിക്കുവാനാണ് നിയുക്ത എം എൽ എ യുടെ തീരുമാനം.

Post a Comment

Previous Post Next Post