o മഴക്കാല പൂർവ്വ ശുചീകരണ ബോധവൽക്കരണം നടത്തി.*
Latest News


 

മഴക്കാല പൂർവ്വ ശുചീകരണ ബോധവൽക്കരണം നടത്തി.*

 *മഴക്കാല പൂർവ്വ ശുചീകരണ ബോധവൽക്കരണം നടത്തി.*



*അഴിയൂർ : ലോഹ്യ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.*


*തലശ്ശേരി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ വിലങ്ങിൽ ബോധവൽക്കരണ ക്ലാസെടുത്തു*


*മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും, സാംക്രമിക രോഗങ്ങളും (ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി തുടങ്ങിയവ) തടയുന്നതിനായി നടത്തേണ്ട മുൻകരുതലുകളെ കുറിച്ചും, മഴ രോഗവ്യാപനം തടയാൻ വീടുകളിലും പരിസരത്തും* *അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൊതുകിന്റെ* *ഉറവിട നശീകരണത്തിനായി ചെയ്യേണ്ട* *കാര്യങ്ങളെക്കുറിച്ചും (ഡ്രൈ ഡേ ആചരണം),*

*എലിപ്പനി പ്രതി രോധത്തെക്കുറിച്ചും* *(ലെപ്റ്റോസ്പൈറോസിസ്) എലിപ്പനി പടരാതിരിക്കാനായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക,  വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുമ്പോൾ ഗ്ലൗസും ബൂട്ടും നിർബന്ധമായും ധരിക്കുക തുടങ്ങിയ മുൻകരുതലുകളെ കുറിച്ചു ബോധവൽക്കരണവും കിണർ വെള്ളം ക്ലോറിനേഷൻ നടത്തേണ്ടതിന്റെ പ്രാധാന്യത്തക്കുറിച്ചും ക്ലോറിനേഷൻ നടത്തെണ്ടത്  എങ്ങനെയാണെന്നും ക്ലാസിൽ വിശദീകരിച്ചു*

Post a Comment

Previous Post Next Post