o മേഘനാദൻ അഴിയൂരിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
Latest News


 

മേഘനാദൻ അഴിയൂരിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

   മേഘനാദൻ അഴിയൂരിന്റെ    കവിതാ സമാഹാരം പ്രകാശനം ചെയ്തു



അഴിയൂർ: അഴിയൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ മേഘനാദൻ അഴിയൂരിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ “തറപറയും” പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വൈക്കം സ്കൂളിലെ മുഹമ്മദ് ബഷീർ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു.

എഴുത്തുകാരനും പ്രഭാഷകനുമായ അസീസ് മാഹി പുസ്തകം പ്രകാശനം നിർവഹിച്ചു.

ചിത്രകാരൻ രമേശ് രഞ്ജനം പുസ്തകം ഏറ്റുവാങ്ങി.

പുസ്തക പരിചയം മാതൃകാധ്യാപകൻ വി. പി. പ്രഭാകരൻ അവതരിപ്പിച്ചു.

ചടങ്ങിൽ പത്രപ്രവർത്തകൻ കെ. എ. റഹീം അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല വിശിഷ്ടാതിഥിയായി പങ്കെടുത്തു. .  പരിപാടിയുടെ ഭാഗമായി വിജയൻ പെരിങ്ങാട് ഓടക്കുഴൽ വായന അവതരിപ്പിച്ചു. പി. ശ്രീധരൻ (വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), സുജിത്ത് ബി. അഴിയൂർ, ബാബുരാജൻ ചാക്കേരി, കെ. സുകുമാരൻ കല്ലറോത്ത്, പ്രദീപ് ചോമ്പാല, വിജയരാഘവൻ മാസ്റ്റർ, ഷാജിത്ത് കൊട്ടാരത്തിൽ എന്നിവർ ആശംസകൾ നേർന്നു.

മറുമൊഴി മേഘനാദൻ അഴിയൂർ നിർവഹിച്ചു. ഓർമ്മചെപ്പ് ട്രഷറർ മുബാസ് കല്ലേരി സ്വാഗതവും നിർമൽ അഴിയൂർ നന്ദിയും രേഖപ്പെടുത്തി.

സാഹിത്യപ്രേമികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി.




Post a Comment

Previous Post Next Post