*പുതുച്ചേരിയിൽ എൻ ഡി എ സഖ്യത്തിൻ്റെ നിയമസഭാകക്ഷി നേതാവായ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു*
പുതുച്ചേരി: പുതുച്ചേരിയിലെ 16-ാമത് നിയമസഭ തിരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസ് - ബിജെപി - എഐഎഡിഎംകെ - എൽജെപി ഉൾപ്പെട്ട ദേശീയ ജനാധിപത്യ സഖ്യം ഭൂരിപക്ഷം നേടി വീണ്ടും അധികാരമേറ്റു
നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻആർ കോൺഗ്രസ് നേതാവ് രംഗസ്വാമി ഇന്ന് അഞ്ചാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. .
എൻആർ കോൺഗ്രസ് 12 സീറ്റുകളും ബിജെപി 4 സീറ്റുകളും എഐഎഡിഎംകെയും എൽജെപിയും ഓരോ സീറ്റും നേടി. തുടർന്ന് എൻആർ കോൺഗ്രസ് നേതാവ് രംഗസ്വാമിയെ എൻഡിഎ സഖ്യത്തിന്റെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.
നിയമസഭയ്ക്ക് സമീപമുള്ള ലോക് നിവാസിലാണ് ചടങ്ങ് നടന്നത്. ഗവർണർ കൈലാഷ്നാഥ് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാവിലെ 9.11-ന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി എൻ രംഗസ്വാമി,മന്ത്രിമാരായി നവശിവായം,മല്ലാടി ക്യഷ്ണറാവു എന്നിവരും അധികാരമേറ്റു.
കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, വിജയിച്ച എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

Post a Comment