o ചോമ്പാലിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ ശ്രീ. പാമ്പള്ളി ബാലകൃഷ്ണൻ്റെ 76-ാം ജന്മദിനാഘോഷം സമുചിതമായി ആഘോഷിച്ചു .*
Latest News


 

ചോമ്പാലിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ ശ്രീ. പാമ്പള്ളി ബാലകൃഷ്ണൻ്റെ 76-ാം ജന്മദിനാഘോഷം സമുചിതമായി ആഘോഷിച്ചു .*

 *ചോമ്പാലിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ  പാമ്പള്ളി ബാലകൃഷ്ണൻ്റെ 76-ാം ജന്മദിനാഘോഷം സമുചിതമായി ആഘോഷിച്ചു .*



അഴിയൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഖല കൺവീനറുമായ  പാമ്പള്ളി ബാലകൃഷ്ണൻ്റെ 76-ാം ജന്മദിനാഘോഷം ഇന്ന് 10.05.2026 ന് രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചോമ്പാലിൻ്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

രാജീവ് ഗാന്ധി കൾച്ചറൽ ഫോറം സെക്രട്ടറി   അനിൽ കുമാർ ചോമ്പാല സ്വാഗതം ആശംസിച്ച ചടങ്ങിൽ യു.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ   ടി.സി. രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷ്ണൻ കേക്ക് മുറിച്ച് ചടങ്ങ് ഉത്‌ഘാടനം ചെയ്ത് സംസാരിച്ചു.

DCC മെമ്പർ വിശ്വനാഥ്  പറമ്പത്ത്പ്രഭാകരൻ, പി ബാബുരാജ്,അഴിയുർ ഗ്രാമ പഞ്ചായത്ത് മെമ്പർ  സജീവൻ വാണിയംകുളം, കെ.പി. വിജയൻ, അശോകൻ കളത്തിൽ, ഷെറിൻ കുമാർ ,മാലതി കൃഷ്ണൻ , സീമന്തിനി എന്നിവർ ജന്മദിനാശംസകൾ നേർന്നു സംസാരിച്ചു.

Post a Comment

Previous Post Next Post