o *സെൻസസ് 2027 : പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു*
Latest News


 

*സെൻസസ് 2027 : പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു*

 *സെൻസസ് 2027 : പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു* 



മാഹി:സെൻസസ് 2027ൻ്റെ ഭാഗമായി എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും 2026 മെയ് 11,12,13 തീയ്യതികളിലും 15,16,18 തീയ്യതികളിലുമായി  മാഹി ഗവൺമെൻറ് ഹൗസിൽ വച്ച് നടക്കുന്ന  പരിശീലന പരിപാടി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു.



മാഹിയിലെ സെൻസസ് പ്രവർത്തനങ്ങളെക്കുറിച്ച് ഡെപ്യൂട്ടി തഹസിൽദാരും , സെൻസസ് ഓഫീസർ ഇൻ ചാർജുമായ മനോജ് വളവിൽ സംസാരിച്ചു.

 എം. എം. തനൂജ (അസിസ്റ്റന്റ് ജില്ലാ സെൻസസ് ഓഫീസർ-കം-ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ),ജെയിംസ് സി. ജോസഫ്, (ജില്ലാ ഫീൽഡ് ട്രെയിനർ ) ,

ടി.പി. ഷൈജിത്ത് (ജില്ലാ ഫീൽഡ് ട്രെയിനർ ) എന്നിവർ സംബന്ധിച്ചു.



Post a Comment

Previous Post Next Post