o ആരോഗ്യ ജാഗ്രത 2026* *ഒരു ദിനം ഒരു വാർഡ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു*
Latest News


 

ആരോഗ്യ ജാഗ്രത 2026* *ഒരു ദിനം ഒരു വാർഡ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു*


 *ആരോഗ്യ ജാഗ്രത 2026*
 *ഒരു ദിനം ഒരു വാർഡ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു*




ന്യൂ മാഹി ഗ്രാമപഞ്ചായത്തും ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത 2026 ഒരു ദിനം ഒരു വാർഡ് ഉറവിട നശീകരണ പരിപാടിക്ക് അഴീക്കൽ വാർഡിൽ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മഴക്കാലത്തെ പകർച്ചവ്യാധി വ്യാപനത്തെ പ്രതിരോധിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. വി. റഷീദ്, കെ. സൂര്യശ്രീ, വാർഡ് ശുചിത്വ കമ്മിറ്റി അംഗങ്ങളായ കെ. എസ്. ഷർമിള, കരിമ്പിൽ അശോകൻ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post