യാത്രയയപ്പ് നൽകി .
പെരിങ്ങത്തൂർ വില്ലേജ് ഓഫീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരായ കെ . അനിൽ കുമാർ , കെ . രാമചന്ദ്രൻ എന്നിവർക്ക് കരിയാട് പള്ളിക്കുനി പൗരാവലി ജനകീയ യാത്രയയപ്പ് നൽകി . പള്ളിക്കുന്നി പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി. എം ബാബു രാജ് ഉദ്ഘാടനം ചെയ്തു . കൗൺസിലർ കോടൂർ ബാലൻ അധ്യക്ഷത വഹിച്ചു . ശശിധരൻ പറമ്പത്ത് സ്വാഗതം പറഞ്ഞു . ടി.എച്ച് നാരായണൻ , ആവോലം ബഷീർ , ബി. ബാബു , എൻ . സി . ടി . ഗോപീ കൃഷ്ണൻ , അനിൽ മേത്യു , രാജൻ ശബരി , ബാബു ചിത്തിര , രാമകൃഷ്ണൻ പള്ളിക്കുനി എന്നിവർ സംസാരിച്ചു .

Post a Comment