*പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത*
പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയം നേടുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. എൻആർസിയും ബിജെപിയും ചേർന്ന എൻഡിഎ 20 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട് എന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 16 സീറ്റുകളാണ് പുതുച്ചേരിയിൽ കേവല ഭൂരിപക്ഷമായി വേണ്ടത്.
കോൺഗ്രസ്. സഖ്യം 6 മുതൽ 8 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
എക്സിറ്റ്പോൾ ഫലങ്ങൾ അനുസരിച്ച് എൻഡിഎയ്ക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് പുതുച്ചേരിയിൽ നിന്നുമുള്ള സൂചന. നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം പുതുച്ചേരിയിൽ അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ട് എന്നും എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. 2026 ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ പുതുച്ചേരിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.

Post a Comment