o മാഹിയിൽ എൻഡിഎ സ്ഥാനാർഥി എ. ദിനേശൻ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി*
Latest News


 

മാഹിയിൽ എൻഡിഎ സ്ഥാനാർഥി എ. ദിനേശൻ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി*

 *മാഹിയിൽ എൻഡിഎ സ്ഥാനാർഥി എ. ദിനേശൻ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി*



മാഹി: മാഹി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ എ. ദിനേശൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിയോടെ പള്ളൂർ സബ്‌സ്റ്റേഷൻ പരിധിയിലെ 21-ാം നമ്പർ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

വോട്ടെടുപ്പിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ദിനേശൻ, മാഹിയിൽ എൻഡിഎയ്ക്ക് മികച്ച വിജയം നേടാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതുച്ചേരിയിൽ എൻഡിഎയ്ക്ക് തുടർഭരണം ഉറപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിംഗ് ആരംഭിച്ചുതുടങ്ങിയതോടെ തന്നെ വോട്ടർമാർ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. സമാധാനപരമായ അന്തരീക്ഷത്തിലാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post