മാഹി സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി കോഴ്സുകൾ പുന:സ്ഥാപിക്കണം
മയ്യഴി മേഖലയിലെ നാല് ഹയർ സെക്കണ്ടറി സ്കൂളുകളിൽ വർഷങ്ങളായി തുടർന്നു വന്നിരുന്ന ഹയർ സെക്കണ്ടറി ക്ലാസുകൾ ആശാസ്ത്രീയമായ രീതിയിൽ പുന:ക്രമീകരിച്ചു സി.ഇ. ഭരതൻ ഗവഃ ഹയർസെക്കണ്ടറി സ്കൂൾ അടച്ചു പൂട്ടാൻ കഴിഞ്ഞ വർഷം കൈകൊണ്ട തീരുമാനം പുനഃപരിശോധിച്ചു സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ഉൾപ്പെടെയുള്ള പ്ലസ് വൺ ബാച്ചുകൾ തുടങ്ങണമെന്ന് സി.പി.എം മാഹി പള്ളൂർ ലോക്കൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു.
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൻ്റെ നിയമാനുസൃതമായ ഉത്തരവില്ലാതെ ; സി.ബി.എസ്.ഇ അഫിലിയേഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നടപ്പിലാക്കിയ ഈ തലതിരിഞ്ഞ പരിഷ്ക്കാരം മൂലം കഴിഞ്ഞ വർഷത്തെ പൊതു പരീക്ഷയ്ക്ക് കൂട്ടികളുടെ പട്ടിക സമർപ്പിക്കുന്നതിൽ വൈഷമ്യം നേരിട്ടിരുന്നു.
മയ്യഴിയുടെ വിദ്യാഭ്യാസ താത്പര്യങ്ങൾക്ക് വിരുദ്ധ മായ തീരുമാനം തിരുത്തി നാലു ഹയർ സെക്കണ്ടറി സ്കൂളുകളിൽ മുമ്പേ ഉണ്ടായിരുന്ന രീതിയിൽ കോഴ്സുകളിലേക്ക് പ്രവേശനം നൽകണമെന്നും മാഹി ജെ എൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിർത്തലാക്കിയ ഹുമാനിറ്റിസ് കോഴ്സും സുസജ്ജമായ ലാബ് സൗകര്യമുള്ള സി.ഇ. ഭരതൻ ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ബാച്ചും പുന:സ്ഥാപിക്കണമെന്നും മാഹി റീജണൽ അഡ്മിനി സ്ട്രേറ്റരോടും ചീഫ് എഡുക്കേഷണൽ ഓഫീസറോഡും CPM മെമ്മോറണ്ടം വഴി ആവശ്യപ്പെട്ടു.
പ്രതിനിധി സംഘത്തിൽ മാഹി ലോക്കൽ സെക്രട്ടറി നൗഷദും സി.പി എം നേതാക്കളായ ജയ ബാലു ടി.കെ. ഗംഗാധരൻ എന്നിവരുണ്ടായിരുന്നു.

Post a Comment