o മാഹിയിലെ കഠിന ചൂട്: വിദ്യാർത്ഥികൾക്ക് അവധി നൽകണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു*
Latest News


 

മാഹിയിലെ കഠിന ചൂട്: വിദ്യാർത്ഥികൾക്ക് അവധി നൽകണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു*

 *മാഹിയിലെ കഠിന ചൂട്: വിദ്യാർത്ഥികൾക്ക് അവധി നൽകണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു*



മാഹി: കഠിനമായ ചൂടും ഉയർന്ന ഈർപ്പവും (ഹ്യൂമിഡിറ്റി) കാരണം മാഹിയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി മാഹി മേഖലാ ഭാരവാഹികൾ രംഗത്ത്.

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും അഡ്മിനിസ്ട്രേറ്ററുടെയും ശ്രദ്ധയിൽ വിഷയമെത്തിച്ച്, ചൂടിന് ശമനം ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിക്കണമെന്നും, മറ്റ് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതിനായി ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് അപേക്ഷ സമർപ്പിച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് നൽകി.

Post a Comment

Previous Post Next Post