o റീൽസ് ചിത്രീകരിക്കാൻ ട്രെയിൻ നിർത്തിച്ചു പ്ലസ് ടു വിദ്യാർത്ഥികൾ
Latest News


 

റീൽസ് ചിത്രീകരിക്കാൻ ട്രെയിൻ നിർത്തിച്ചു പ്ലസ് ടു വിദ്യാർത്ഥികൾ

  റീൽസ് ചിത്രീകരിക്കാൻ ട്രെയിൻ നിർത്തിച്ചു പ്ലസ് ടു വിദ്യാർത്ഥികൾ.* 



പ്ലസ് ടു വിദ്യാർത്ഥികളായ രണ്ട് പേർ, റെഡ് ലൈറ്റ് ഉപയോഗിച്ച് എറണാകുളം–പൂനെ എക്സ്പ്രസ് ട്രെയിൻ തടഞ്ഞു.തലശ്ശേരി–മാഹി ഭാഗത്ത്, ട്രെയിൻ സ്റ്റേഷൻ വിട്ടതിനു പിന്നാലെയാണ് സംഭവം ഉണ്ടായത്.


ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ ആയിരുന്നു സംഭവം. എറണാകുളം  പൂനെ എക്സ്പ്രസാണ് കുട്ടികൾ റെഡ് ലൈറ്റ് അടിച്ച് നിർത്തിച്ചത്. 


റീൽസ് എടുക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള ചുവന്ന ലൈറ്റ് കാണിച്ചതിനെ തുടർന്ന്, ലോക്കോ പൈലറ്റ് സുരക്ഷാ കാരണങ്ങളാൽ ട്രെയിൻ നിർത്തേണ്ടി വന്നു. ഏകദേശം 10 മിനിറ്റോളം ട്രെയിൻ അവിടെ നിർത്തിയിരിക്കുകയായിരുന്നു.


സംഭവത്തെ തുടർന്ന് ഉടൻ തന്നെ ആർ.പി.എഫിനെയും റെയിൽവേ പോലീസിനെയും വിവരം അറിയിക്കുകയും, നടത്തിയ അന്വേഷണത്തിൽ ഇത് റീൽസ് ചിത്രീകരണത്തിനായാണെന്ന് വ്യക്തമായതോടെ രണ്ട് വിദ്യാർത്ഥികളെയും പിടികൂടുകയും ചെയ്തു. പിന്നീട് ഇരുവരെയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

Post a Comment

Previous Post Next Post