o അഴിയൂര്‍ പരദേവതാ ക്ഷേത്രവും ചിറയും ആല്‍മരവും സംരക്ഷിക്കണം
Latest News


 

അഴിയൂര്‍ പരദേവതാ ക്ഷേത്രവും ചിറയും ആല്‍മരവും സംരക്ഷിക്കണം

 അഴിയൂര്‍ പരദേവതാ ക്ഷേത്രവും ചിറയും ആല്‍മരവും സംരക്ഷിക്കണം 



അഴിയൂര്‍: ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ അഴിയൂര്‍ പരദേവതാ ക്ഷേത്രവും അനുബന്ധമായ ചിറയും ആല്‍മരവും സംരക്ഷിക്കാന്‍ പ്രദേശവാസിള്‍  മുന്‍കൈ എടുക്കുന്നു.  ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുളള ഒരു കാലത്ത് ശ്രദ്ധേയമായ ക്ഷേത്രം. കടത്തനാട് രാജവംശത്തിലെ കൊയ്ലോം വക സ്വത്ത് വകകള്‍  കാലം കഴിഞ്ഞപ്പോള്‍ സംരക്ഷണത്തിന് വകയില്ലാതെ മറ്റു പല ക്ഷേത്രങ്ങള്‍ എന്നപോലെ പരദേവതാ ക്ഷേത്രത്തിനും ജീര്‍ണ്ണത വന്നു. ക്രമേണ അക്കാലത്തെ ഒരു കൂട്ടം ആളുകള്‍ മുന്നോട്ട് വന്ന് ക്ഷേത്രം പുനരുദ്ധാരണം നടത്തുകയായിരിന്നു എന്ന് പ്രദേശവാസിയും മുന്‍ പുനരുദ്ധാരണ കമ്മിറ്റി  അംഗവും കൂടിയായ പി.എം.അശോകന്‍ പറഞ്ഞു. അന്ന് റിസീവര്‍ ആയിരുന്ന ഡോ.ബാലകൃഷ്ണനെയും  രാജവംശം കുടുംബാഗങ്ങളേയും കണ്ട്  പരദേവതാ സേവാസമിതിക്ക് കൈമാറ്റം നടത്തി . 1977ല്‍ ക്ഷേത്ര പരിപാലന കമ്മിറ്റി നിലവില്‍ വന്നു. ഒരു രൂപ ,രണ്ട് രൂപ സംഭാവനകള്‍ സ്വീകരിച്ച്  ക്ഷേത്രത്തിന് പുനര്‍ജീവന്‍ നല്‍കി . ഓട് വെച്ച് ചുറ്റമ്പലം പണിത്  ചെറിയ രീതിയിലുളള പൂജകള്‍ തുടങ്ങി. ധാരാളം കൃഷി ഭൂമിയുണ്ടായ പ്രദേശത്ത് നെല്ലും മറ്റ് കാര്‍ഷിക വിഭവങ്ങളും വരവായി വന്നു.  അക്കാലത്തെ പ്രസിദ്ധമായ ഊട്ട്പുര ക്ഷേത്രം വക ഉണ്ടായിരുന്നു. റെയില്‍വെ ലൈന്‍ വന്നതോടെ  ക്ഷേത്രവും ചിറയും ഇരു ഭാഗത്തായി . പിന്നേട്  ക്ഷേത്രത്തില്‍ നിന്ന്  ചിറ ഭാഗത്തേക്ക്  റെയിപാലം കടക്കാന്‍  കേറ്റില്‍ ഗേറ്റ്  ഉണ്ടായിന്നതായി  ക്ഷേത്രം കമ്മിറ്റി പ്രസിഡന്‍റ് പി.രവീന്ദ്രനാഥ് ഓര്‍മ്മപ്പെടുത്തി. 

ഇപ്പോള്‍ നിത്യ പൂജയും നിവേദ്യ സമര്‍പ്പണവും മറ്റ് ചടങ്ങുകളുമായി ക്ഷേത്രപരിപാലനം മുറക്ക് നടക്കുന്നു. ദേശീയ പാത ബൈപ്പാസ് തൊട്ട് കിടക്കുന്ന ചിറയുടെ സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍  നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് .പൊതു ജനങ്ങളുടെ ജലസ്രോതസ്കൂടിയായ ചിറ സംരക്ഷിക്കുന്നതിന് വേണ്ടി ഇ.കെ.മനോജ് കുമാര്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്‍റ് പി.ലീല ചെയര്‍മാനുമായ വിപുലമായ ജനകീയ കമ്മറ്റി  വാര്‍ഡ് അംഗം റഫീക്കിന്‍റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട് . ജല ക്ഷാമത്തിന് പ്രയാസം നേരിടുന്ന സമീപ പ്രദേശത്തിന് കുടിവെളള പദ്ധതി , വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഉളള വിനോദ കേന്ദ്രം   ,  നീന്തല്‍ പരിശീലന കേന്ദ്രം തുടങ്ങിയ വിവിദോദ്യേശ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് കെ.ലീല പറഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചിറയും ചുറ്റുപാടും നാടിന് മുതല്‍കൂട്ടാക്കി മാറ്റുമെന്ന് വാര്‍ഡ് അംഗം റഫിഖ് പറഞ്ഞു.നാശം വന്നുകൊണ്ടിരിക്കുന്ന ആല്‍മരത്തിന്  പ്രത്യേക ചിക്ത്സ നല്‍കി മരം സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് പ്രസിദ്ധ ചിത്രകാരനും  പ്രകൃതി സംരക്ഷകനുമായ  പാരീസ് മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

                    റിപ്പോർട്ടർ  (ബാബുരാജന്‍ ചാക്ക്യേരി )

Post a Comment

Previous Post Next Post