o പോലീസിൻ്റെ സംഭാര വിതരണം ഡ്യൂട്ടി പോലീസുകാർക്ക് ആശ്വാസമായി
Latest News


 

പോലീസിൻ്റെ സംഭാര വിതരണം ഡ്യൂട്ടി പോലീസുകാർക്ക് ആശ്വാസമായി

 പോലീസിൻ്റെ സംഭാര വിതരണം ഡ്യൂട്ടി പോലീസുകാർക്ക് ആശ്വാസമായി



പള്ളൂർ: തിരഞ്ഞെടുപ്പ് ദിവസം വെയിലിൻ്റെ കാഠിന്യത്തിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് പള്ളൂർ പോലീസിൻ്റെ സംഭാര വിതരണം ആശ്വാസമായി.പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ പോളിംങ്ങ് ബൂത്തുകളിലും, പാതയോരത്ത് ഡ്യൂട്ടി ചെയ്യുന്ന കേന്ദ്ര സേനയടക്കമുള്ള പോലീസുകാർക്കാണ് സംഭാരം വിതരണം നടത്തിയത്. തണുപ്പിച്ച സംഭാരത്തിന് പുറമെ കുപ്പിവെള്ളവും ,ബിസ്ക്കറ്റും നൽകി. ചില ദാഹിച്ച് വലഞ്ഞ വർക്കും ആശ്വാസമായി 

    പള്ളൂർ എസ്.ഐ.സന്തോഷിൻ്റെ നേതൃത്വത്തിലാണ് പരിപാടി.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തൊട്ട് ഈ മേഖലയിൽ ആരംഭിച്ച താത്ക്കാലിക ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥന്മാർക്കും,പോലീസുകാർക്കും സംഭാരം നൽകിയിരുന്നു.പള്ളൂർ സ്റ്റേഷനിലെ പോലിസുകാരായ ഒ.പി.രാഹുൽ, രാജേഷ് കുമാർ, എം.അഭിലാഷ് എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post