*സൗജന്യ റേഷൻ അരി വിതരണം: മയ്യഴിയിൽ പ്രത്യേക ക്രമീകരണം*
മയ്യഴി: പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് & കൺസ്യൂമർ വകുപ്പ് മയ്യഴി മേഖലയിലെ കാർഡുടമകൾക്ക് സെപ്റ്റംബർ 2025 മാസത്തേക്ക് അനുവദിച്ച സൗജന്യ റേഷൻ അരി വിതരണം ചെയ്യുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ചുവപ്പ് കാർഡിന് 20 കിലോയും മഞ്ഞ കാർഡിന് 10 കിലോയും അരിയാണ് വിതരണം ചെയ്യുന്നത്.
ഇതുവരെ വിതരണം സ്വീകരിക്കാനാകാതിരുന്ന (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾ ഒഴികെ) ഗുണഭോക്താക്കൾക്ക് 11-04-2026, 13-04-2026 എന്നീ ദിവസങ്ങളിൽ രാവിലെ 9 മുതൽ 1 വരെ, ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെ പുതുതായി പുനഃക്രമീകരിച്ച റേഷൻ കടകളിൽ നിന്നും വിതരണം ലഭ്യമാകും.
പുനഃക്രമീകരിച്ച റേഷൻ കടകൾ വഴിയാണ് വിതരണം നടത്തുന്നത്. വിവിധ പഴയ റേഷൻ കട നമ്പറുകൾ FPS-1 മുതൽ FPS-8 വരെ പുതുക്കിയ കടകളിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് റേഷൻ കട നമ്പർ 1, 2, 6, 7 എന്നിവയ്ക്കായി 7306899601 എന്ന നമ്പറിലും, 3, 4, 5, 8 കടകളുമായി ബന്ധപ്പെട്ട് 9496602025 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Post a Comment