അധ്യാപകരെ ആദരിക്കലും പൂർവവിദ്യാർഥി സംഗമവും നാളെ മാഹി നവോദയ വിദ്യാലയത്തിൽ നടക്കും
മാഹി: പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിലെ 32 ബാച്ചുകളുടെ സംയുക്ത പൂർവവിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കലും ഞായറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നവോദയ വിദ്യാലയ അലൂംമ്നി അസോസിയേഷൻ മാഹിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയത്തിലെ മുഴുവൻ പൂർവാധ്യാപകരെയും പ്രിൻസിപ്പൽമാരെയും ചടങ്ങിൽ ആദരിക്കും.
വിവിധ കാലയളവുകളിൽ സ്കൂളിൽ സേവനമനുഷ്ഠിച്ച അഞ്ച് പ്രിൻസിപ്പൽമാർ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ഉദ്ഘാടന ചടങ്ങുകളും പതിനൊന്നര മുതൽ സാംസ്കാരിക പരിപാടികളും നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ പി കെ ബിജു, സി കെ നിധീഷ്, പി സനീഷ് എന്നിവർ വിവരങ്ങൾ വിശദീകരിച്ചു.

Post a Comment