o പെരിങ്ങത്തൂരിൽ അധ്യാപക തൊഴിൽ മേള*
Latest News


 

പെരിങ്ങത്തൂരിൽ അധ്യാപക തൊഴിൽ മേള*


*പെരിങ്ങത്തൂരിൽ അധ്യാപക തൊഴിൽ മേള*



പെരിങ്ങത്തൂർ: എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ (MECF), പെരിങ്ങത്തൂരിൽ അധ്യാപക തൊഴിൽ മേള സംഘടിപ്പിക്കുന്നു. *ഏപ്രിൽ 18-ന് രാവിലെ 9.30-ന്* കോളേജ് ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്. എം.ഇ.സി.എഫ് അലുംനി അസോസിയേഷനും പ്ലേസ്മെന്റ് സെല്ലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സോഷ്യൽ സയൻസ്, നാചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾക്കായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

പങ്കെടുക്കുന്നവർ ബയോഡാറ്റ/സി.വി., അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ നാല് പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊഴിൽ മേളയുമായി സഹകരിക്കുന്നുണ്ട് 

കൂടുതൽ വിവരങ്ങൾക്ക്: 9847609160, 9946870747.


Post a Comment

Previous Post Next Post