o മാഹിയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു*
Latest News


 

മാഹിയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു*

 *മാഹിയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു*



മാഹി: ബിജെപി മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ടി. ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ദിനേശ് അങ്കവളപ്പിൽ മുഖ്യഭാഷണം നടത്തി.

മഗനീഷ് മഠത്തിൽ, ജയസൂര്യബാബു, പനത്തറ ഹരിദാസ്, വി.എം. മധു, വി.കെ. അശ്വതി, അർച്ചന അശോക്, ഷനില പള്ളൂർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ അംബേദ്കറിന്റെ ആശയങ്ങളും സാമൂഹ്യനീതിയുടെ സന്ദേശവും പ്രഭാഷകർ ചർച്ച ചെയ്തു.




Post a Comment

Previous Post Next Post