o ഫിറ്റ്നസ് അക്കാദമി മാഹിക്ക് രണ്ടാം സ്ഥാനം
Latest News


 

ഫിറ്റ്നസ് അക്കാദമി മാഹിക്ക് രണ്ടാം സ്ഥാനം

  ഫിറ്റ്നസ് അക്കാദമി മാഹിക്ക് രണ്ടാം സ്ഥാനം



 പേരാവൂർ :തൊണ്ടി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടന്ന

മിനി ഉത്തര കേരള അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫിറ്റ്നസ് അക്കാദമി മാഹി മികച്ച പ്രകടനം കാഴ്ചവെച്ചു ചെറിയ പോയിന്റ് വ്യത്യാസത്തിൽ റണ്ണർ അപ്പ് സ്ഥാനം നേടി.

പേരാവൂർ അത്ലറ്റിക് അക്കാദമിയും കണ്ണൂർ അത്ലറ്റിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള നിരവധി ക്ലബ്ബുകളും അക്കാദമികളും പങ്കെടുത്തു. Mahe Regional Kids Athletics കുട്ടിക്കൂട്ടം വിജയികളും

മാഹിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കൊച്ചു കായികതാരങ്ങളാണ് ഫിറ്റ്നസ് അക്കാദമിയെ പ്രതിനിധീകരിച്ചത്. കടുത്ത മത്സരത്തിനിടെ താരങ്ങളുടെ മികവ് ശ്രദ്ധേയമായി. അക്കാദമിയുടെ ഡയറക്ടർമാരും കോച്ചുമാരും രക്ഷിതാക്കളും മത്സരത്തിൽ സാന്നിധ്യം അറിയിച്ചു.

മത്സരത്തിൽ ക്ലാസിക് അത്‌ലറ്റിക്സ് അക്കാദമി ഒന്നാം സ്ഥാനവും, ഫിറ്റ്നസ് അക്കാദമി മാഹി രണ്ടാം സ്ഥാനവും, ഫാസ് അത്‌ലറ്റിക്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.

ചെറിയ പോയിന്റ് വ്യത്യാസത്തിൽ കിരീടം നഷ്ടമായെങ്കിലും, ടീമിന്റെ സമഗ്ര പ്രകടനം ഭാവിയിൽ വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് മുൻ കായിക താരവും ഡയറക്ടറും ആയ വളവിൽ വത്സരാജ് അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post