o ദേഖോ അപ്‌നാ ദേശ്' ടൂറിസം ബ്രോഷർ രചനാ മത്സരം* *മാഹി പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിന് ഒന്നാം സ്ഥാനം
Latest News


 

ദേഖോ അപ്‌നാ ദേശ്' ടൂറിസം ബ്രോഷർ രചനാ മത്സരം* *മാഹി പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിന് ഒന്നാം സ്ഥാനം

 *'ദേഖോ അപ്‌നാ ദേശ്' ടൂറിസം ബ്രോഷർ രചനാ മത്സരം*
*മാഹി പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിന് ഒന്നാം സ്ഥാനം..*




മാഹി : കേന്ദ്ര ടൂറിസം മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി

സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച 'ദേഖോ അപ്‌ന ദേശ്' ഹാൻ്റ് റിട്ടൺ ടൂറിസം ബ്രോഷർ രചന മത്സരത്തിൽ മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളുടെ ടീം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


ആവണി കൃഷ്‌ണ , 

അർണ്ണവ് പ്രകാശ്, നേത്ര, ലക്ഷ്‌മി കാന്ത് എൻ. പൈ, പി.സിദ്രസൂരജ്, 

അഭിരാമി പ്രതീഷ് എന്നീ  വിദ്യാർഥികൾ ഉൾപ്പെട്ട ടീമാണ് ഒന്നാം സ്ഥാനം നേടിയത്. 


 പതിനായിരം രുപ വീതം ക്യാഷ് പ്രൈസും യോഗ്യത സർട്ടിഫിക്കറ്റും ഇൻക്രെഡിബിൾ ഇന്ത്യ എന്ന് ആലേഖനം ചെയ്ത ആകർഷകമായ ഗിഫ്റ്റ് കിറ്റുമാണ് ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങൾക്കു ലഭിച്ചത്.


 ഇന്ത്യയിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും പ്രചരിപ്പിക്കാനും യുവതയെ  പ്രോത്സാഹിപ്പിച്ച്, ഇന്ത്യയുടെ പൈതൃകവുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം യുവാക്കളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രിയ വിദ്യാലയങ്ങളിലെയും ജവഹർ നവോദയ വിദ്യാലയങ്ങളിലെയും ഒമ്പതു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സിലെ കുട്ടികൾക്കായാണ്

കേന്ദ്ര ടൂറിസം മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി

ടൂറിസം ബ്രോഷർ നിർമ്മാണ മത്സരം ആവിഷ്‌ക്കരിച്ചത്,


വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ ലോകേഷ് കുമാവത്ത് നല്കിയ പരിശീലനവും നിർദ്ദേശങ്ങളുമാണ് കുട്ടികളുടെ ടീമിനെ മികവുറ്റ പ്രകടനത്തിനു പ്രാപ്തരാക്കിയത്.


 വിജയികൾക്കുള്ള സമ്മാനങ്ങൾ  സ്‌കൂൾ അസംബ്ലിയിൽ  പ്രിൻസിപ്പാൾ എൻ . ഗിനിഷ് കുമാർ വിതരണം ചെയ്തു.


അധ്യാപകരും ജീവനക്കാരും സഹപാഠികളും സ്‌കൂൾ മാനേജ്മെൻ്റ് കമ്മറ്റിയും വിജയികളെ അനുമോദിച്ചു.

Post a Comment

Previous Post Next Post