o മാഹി ഉൾപ്പെടെ കേരള പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന വേനൽ ചൂട് കണക്കിലെടുത്ത് മാഹിയിലെ വിദ്യാലയങ്ങൾക്കും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി*.
Latest News


 

മാഹി ഉൾപ്പെടെ കേരള പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന വേനൽ ചൂട് കണക്കിലെടുത്ത് മാഹിയിലെ വിദ്യാലയങ്ങൾക്കും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി*.

 *മാഹി ഉൾപ്പെടെ കേരള പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന വേനൽ ചൂട് കണക്കിലെടുത്ത് മാഹിയിലെ വിദ്യാലയങ്ങൾക്കും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി*.



മാഹിയിലെ റീജിണൽ ഗവർമെന്റ് പാരന്റ്സ് അസോസിയേഷനാണ് 17-04-2026 വെള്ളിയാഴ്ച മാഹി ഗവ.റീജിണൽ അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ച് നിവേദനം നൽകിയത്. കടുത്ത വേനൽ ചൂടിന്റെ കാഠിന്യത്തിൽ കുട്ടികൾ സ്‌കൂളിൽ വരുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അഡ്മിനിസ്റ്ററ്ററുമായി സംസാരിച്ചു.പസഫിക് സമുദ്രത്തിൽ ഉണ്ടായ എൽനിനോ പ്രതിഭാസത്തിന്റെ ഫലമായിട്ടാണ് ഇക്കൊല്ലം അസാധാരണമാം വിധം ഉഷ്ണം വർദ്ധിച്ചിരിക്കുന്നതെന്നും ആയതിൽ സ്‌കൂൾ തലത്തിലെടുക്കേണ്ടുന്ന അടിയന്തിര നടപടികളെക്കുറിച്ചും അഡ്മിനിസ്ട്രേറ്ററിൽ നിന്നും വിശദീകരണം തേടി.കേരളത്തിൽ CBSE,ICSE,കേരള സിലബസ്, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നീ വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ ഏതൊരു സ്‌കൂളും  ഇന്നത്തെ ഉഷ്ണാവസ്ഥയെ കണക്കിലെടുത്ത്  തുറന്ന് ക്ലാസുകൾ നടത്തരുതെന്ന കർശനമായ സർക്കാർ ഉത്തരവുള്ളപ്പോൾ ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതേ താപനില തുടരുന്ന മാഹിയിലെ സ്‌കൂളുകളിൽ ക്ലാസുകൾ തുടരുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് ജനങ്ങളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പരക്കെ പരാതികൾ വന്നിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശ നിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും കോടതിയും ഇടപെട്ടിട്ടുണ്ട്.ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട് തല കറങ്ങി വീഴാനും ബോധക്ഷയം ഉണ്ടാകാനും ഇടയുള്ള ശാരീരിക പ്രശ്നങ്ങൾക്കൊപ്പം കടുത്ത ചൂടിൽ ക്ലാസ്റൂമിൽ പഠനത്തെ തടസപ്പെടുത്തുന്ന മാനസിക പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്.വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിലെ മനുഷ്യാവാകാശ പ്രശ്നം മുൻനിർത്തി മാഹിയിലെ വിവരാവകാശ സാമൂഹ്യ പ്രവർത്തകൻ മുനാസ് കണ്ടോത്ത്,മാഹി റീജിണൽ പാരന്റ്സ്  അസോസിയേഷൻ പ്രസിഡണ്ട് ഷോഗിത വിനീത്, ജനറൽ സെക്രട്ടറി ഷിബു കാളാണ്ടിയിൽ എന്നിവരും അംഗങ്ങളായ ശ്രീലേഷ്, ഫെബിന ഖലീൽ,സുനൈന,നിജിഷ, അൻസിയ,റിസ്‌വാന,റീഷ,ഷിബിന  എന്നിവരും ചേർന്ന് ബഹു.മാഹി അഡ്‌മിനിസ്ടസ്റ്ററെ കണ്ട് വിഷയം ബോധിപ്പിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. നിവേദനത്തിന്റെ പകർപ്പുകൾ മാഹി ചീഫ് എജുക്കേഷൻ ഓഫീസർ,പുതുച്ചേരി ഡയറക്ട്രേറ്റ് ഓഫ് സ്‌കൂൾ എജുക്കേഷൻ ഓഹീസർ എന്നിവർക്കും സമർപ്പിച്ചു.

Post a Comment

Previous Post Next Post