o കുഞ്ഞിപ്പള്ളിയിൽ ബസ്സർവീസ് സർവീസ് റോഡിലേക്ക് പുനസ്ഥാപിക്കുക – ഹൈവേ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക
Latest News


 

കുഞ്ഞിപ്പള്ളിയിൽ ബസ്സർവീസ് സർവീസ് റോഡിലേക്ക് പുനസ്ഥാപിക്കുക – ഹൈവേ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക

 കുഞ്ഞിപ്പള്ളിയിൽ   ബസ്സർവീസ് സർവീസ് റോഡിലേക്ക് പുനസ്ഥാപിക്കുക – ഹൈവേ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക....



NH66 ൽ കുഞ്ഞിപ്പള്ളി പ്രദേശത്തെ സർവീസ് റോഡിലേക്ക് ബസ് സർവീസ് ഒരു മുൻകരുതലോ അറിയിപ്പോ കൂടാതെ നിർത്തലാക്കിയ നാഷണൽ ഹൈവേ അതോറിറ്റിയുടെ നടപടി ശക്തമായി പ്രതിഷേധാർഹമാണെന്ന് DYFI ചോമ്പാല മേഖലാ കമ്മിറ്റി അറിയിച്ചു.

ഹൈവേയ്ക്ക് സമീപമായി വർദ്ധിച്ചു വരുന്ന അനധികൃത കയ്യേറ്റങ്ങൾ പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതോടൊപ്പം അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ബസ് യാത്രക്കാർക്ക് സുരക്ഷിതമായി കാത്തിരിക്കാൻ അനുയോജ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അനിവാര്യമാണ്.

ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് സർവീസ് റോഡിലേക്ക് ബസ് സർവീസ് പുനസ്ഥാപിക്കുകയും അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ സെക്രട്ടറി അഫ്നാസ് എൻ.വി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അമൽ സോനു പി.വി അധ്യക്ഷത വഹിച്ചു. ട്രഷറർ നിതീഷ് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post