*മാഹിയിൽ ഏപ്രിൽ 4, 5 തിയ്യതികളിൽ പോസ്റ്റൽ വോട്ടർമാർക്ക് ഫെസിലിറ്റേഷൻ സെന്റർ*
കേരളത്തിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മാഹിയിലെ വോട്ടർമാരായ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 4, 5 തിയ്യതികളിൽ വോട്ടു ചെയ്യാൻ മാഹിയിൽ ഫെസിലിറ്റേഷൻ സെന്റർ സൗകര്യമൊരുക്കുന്നു
നിലവിൽ ഫോം 12 ഇൽ പോസ്റ്റൽ വോട്ടിനു മാഹി റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകിയിട്ടുള്ളതും കേരളത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ളതുമായ ഉദ്യോഗസ്ഥർക്ക് മാഹി ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് വോട്ട് ചെയ്യാമെന്ന് മാഹി റിട്ടേണിങ് ഓഫീസർ അറിയിക്കുന്നു. മാഹി അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ 4, 5 തിയ്യതികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ഫെസിലിറ്റേഷൻ സെന്റർ സൗകര്യം ഒരുക്കുക .
ഇനിയും അപേക്ഷ നൽകാൻ സാധിക്കാത്തവർ 03.04.2026 ന് തന്നെ മാഹി റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു.

Post a Comment