മാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനവും വണക്കവും
മാഹി: സെന്റ് തെരേസാ ബസിലിക്കയിൽ ക്രൈസ്തവസഭയിലെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനവും വണക്കവും ഒരുക്കുന്നു. പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8:00 മണിക്ക് ബസിലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്യും, മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കുന്ന പ്രദർശനം ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി 9 മണി വരെയും നടക്കുന്ന പ്രദർശനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സമാപിക്കും. വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വൈദികരും ബ്രദേഴ്സും ചേർന്നാണ്ഈ പ്രദർശനം ഒരുക്കുന്നത്,
കർത്താവിന്റെ മുൾക്കിരീടത്തിന്റെയും വിശുദ്ധ കുരിശിന്റെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുവസ്ത്രങ്ങളുടെയും തിരുശേഷിപ്പുകൾ ഇതിൽപ്പെടുന്നു ഭാരതത്തിന്റെ പ്രേക്ഷിതൻ വിശുദ്ധ തോമസ്ലീഹയുടെയും മറ്റു പതിനൊന്ന് ശിഷ്യന്മാരുടെയും തിരുശേഷിപ്പുകൾ കൂട്ടത്തിലുണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവിയർ, വിശുദ്ധ ഫ്രാൻസിസ് അസീസി,വിശുദ്ധ അന്തോണീസ്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അമ്മ ത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ക്ലാരയുടേയും കൂടാതെ ഭാരതത്തിൽ നിന്നുള്ള വിശുദ്ധരുടെയും അടക്കം 1500 തിരുശേഷിപ്പുകൾ ആണ് വണക്കത്തിനായി മാഹിയിൽ എത്തിക്കുന്നത്.


Post a Comment