o സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. 15 മിനിറ്റ് അര മണിക്കൂർ വരെയാണ് നിയന്ത്രണം
Latest News


 

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. 15 മിനിറ്റ് അര മണിക്കൂർ വരെയാണ് നിയന്ത്രണം

 സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. 15 മിനിറ്റ് അര മണിക്കൂർ വരെയാണ് നിയന്ത്രണം



തിരുവവനന്തപുരം: പീക്ക് ലോഡ് മാനേജുമെൻ്റ് എന്ന നിലയിൽ സംസ്ഥാനത്ത് പ്രഖ്യപിത വൈദ്യുതി നിയന്ത്രണം. 15 മിനിറ്റ് അര മണിക്കൂർ വരെയാണ് നിയന്ത്രണം. കറണ്ട് പോകുന്ന സമയം മുൻ കൂട്ടി ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിക്കും. കനത്ത ചൂടിൽ കേരളം ഇരുട്ടിലാകുമോ എന്ന ആശങ്ക നിൽനിൽക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

പീക്ക് ടൈമിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.  സംസ്ഥാനത്ത് ഇപ്പോൾ തന്നെ 15 മുതൽ 30 മിനിറ്റ് വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ പല സ്ഥലങ്ങളിലും കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായി ഉപഭോക്താക്കൾ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുൻ കൂട്ടി അറിയിച്ചുകൊണ്ട് പ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് സർക്കാർ നീങ്ങിയിരിക്കുന്നത്.

വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലായിരിക്കുന്ന സമയങ്ങളിൽ (Peak hours) ഗ്രിഡിലെ ലോഡ് കുറയ്‌ക്കുന്നതിനും, വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനുമായി നടപ്പിലാക്കുന്ന സംവിധാനമാണ് പീക്ക് ലോഡ് മാനേജുമെൻ്റ് (Peak Load Management).

Post a Comment

Previous Post Next Post