o SSF മാഹി മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണം അഡ്വ: ടി അശോക് കുമാർ നിർവ്വഹിച്ചു.
Latest News


 

SSF മാഹി മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണം അഡ്വ: ടി അശോക് കുമാർ നിർവ്വഹിച്ചു.

 SSF മാഹി മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണം  അഡ്വ: ടി അശോക് കുമാർ നിർവ്വഹിച്ചു.



മാഹി : കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികളുടെ ധാർമിക മുന്നേറ്റത്തിന് കരുത്തു പകരുന്ന പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന ഒ ഖാലിദ് അക്കാദമി യാഥാർത്ഥ്യമാക്കാൻ SSF കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പെരുന്നാൾ കീസ് ചലഞ്ചിൽ SSF മഞ്ചക്കൽ യുനിറ്റ് സമാഹരിച്ച കിറ്റുകൾ സ്പോൺസർമാരുടെ സഹകരണത്തോടെ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തു.


മാർച്ച് 28 ന് ഉച്ചക്ക്  മൂന്ന് മണിക്ക് (നോമ്പ് 27 ന് )  മഞ്ചക്കൽ പരിസരത്ത് വെച്ച്  SSF മഞ്ചക്കൽ യൂനിറ്റിന്റെ പെരുന്നാൾ കീസ് വിതരണത്തിന്റെ ഉദ്ഘാടനം പൊതുപ്രവർത്തകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ ടി അശോക് കുമാർ നിർവ്വഹിച്ചു. ഹാരിസ് കിറ്റ് ഏറ്റുവാങ്ങി.

 സിദ്ദീഖ് ഫ്രാങ്ക്ളി, നിസാം പറമ്പത്ത്, ഗഫൂർ മണ്ടോളി, താജുദ്ദീൻ പറമ്പത്ത്, നൗഷാദ് മഞ്ചക്കൽ, പി പി റിയാസ് മാഹി ,എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.SSF മഞ്ചക്കൽ യൂനിറ്റ് സിക്രട്ടറി മുഹമ്മദ് ജിയാസ് പുതിയ പുരയിൽ സ്വാഗതവും മുഹമ്മദ് സൈൻ നന്ദിയും പറഞ്ഞു.

തുടർന്ന് സമൂഹത്തിൽ അർഹദപ്പെട്ട ഇരുന്നൂറ്റി അമ്പതോളം പേർക്ക് നൽകിയ പെരുന്നാൾ കീസ് വിതരണത്തിന് മുഹമ്മദ് ജാസിഫ്, മുഹമ്മദ് ചെക്കോ, സൈയിദ്, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post