*ആവേശക്കടലായി മാഹി മഹാ ബൈക്ക് റാലി; വികസന മുദ്രാവാക്യത്തോടെ എൻ.ഡി.എ ശക്തിപ്രകടനം*
മാഹി: വികസന സന്ദേശവുമായി സംഘടിപ്പിച്ച എൻ.ഡി.എയുടെ മഹാ ബൈക്ക് റാലി മാഹിയിൽ ആവേശക്കടലായി സമാപിച്ചു. നരേന്ദ്ര മോദിയുടെ വികസന ദർശനത്തിന് ശക്തമായ പിന്തുണ രേഖപ്പെടുത്തി, മാഹി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ. ദിനേശന്റെ വിജയത്തിനായാണ് വൻ ജനപങ്കാളിത്തത്തോടെ റാലി നടന്നത്. '
വികസനത്തിനൊപ്പം നിൽക്കാം… മാറ്റത്തിനായി അണിചേരാം” എന്ന സന്ദേശം ഉയർത്തിപിടിച്ച് മാക്കുനിയിൽ നിന്ന് ആരംഭിച്ച റാലി ഇടയിൽപീടിക, പള്ളൂർ, ഇരട്ടപ്പിലാക്കൂൽ, ചൊക്ലി, സ്പിന്നിങ് മില്ല് ചാലക്കര ചെമ്പ്ര മുണ്ടൊക് മഞ്ചക്കൽ വഴി പൂഴിത്തലയിൽ സമാപിക്കുമ്പോഴേക്കും നൂറുകണക്കിന് ബൈക്കുകളും പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത ശക്തമായ ജനസാന്നിധ്യം ശ്രദ്ധേയമായി.
രാഷ്ട്രീയ രംഗത്ത് നിർണായക ചലനം സൃഷ്ടിച്ച ഈ മഹാ ബൈക്ക് റാലി, മാഹിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശകരമായ തിരിമറി നൽകുമെന്നാണ് വിലയിരുത്തൽ.

Post a Comment