*ഔദ്യോഗിക സന്ദർശനത്തിനായി പുതുച്ചേരി ലഫ്.ഗവർണർ നാളെ മാഹിയിൽ*
*ഗവർണറെ സന്ദർശിക്കാൻ താല്പര്യമുള്ളവർ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി RA ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്*
മാഹി.പുതുചേരി ലെഫ്.ഗവർണർ കെ.കൈലാസനാഥൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ മാഹിയിലെത്തും. 8 ന് രാവിലെ 10 മണിക്ക് പള്ളൂർ വി.എൻ.പി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം, വിവിധ ക്ഷേമ പദ്ധതികളുടെ സഹായ വിതരണം, സ്വാതന്ത്ര്യ സമര സേനനികൾക്കുള്ള ഉപഹരവും ആദരിക്കലും നടക്കും. പൊതുജനങ്ങൾക്ക് നാളെ (7/3/26) വൈകുന്നേരം 6.45 മുതൽ 8.30 വരെ ലെഫ്. ഗവർണറെ മാഹീ ഗവ. ഹൗസിൽ സന്ദർശിക്കാവുന്നതാണ്. ഗവർണറെ സന്ദർശിക്കാൻ താല്പര്യമുള്ളവർ ഇന്ന് (6/3/26)വൈകുന്നേരം 5 മണിക്ക് മുമ്പായി RA ഓഫീസിൽ അപേക്ഷ* നൽകേണ്ടതാണ്
.png)
Post a Comment