*ചെറുകല്ലായി പ്രദേശത്ത് തെരുവ് നായയുടെ അക്രമണം' - നിരവധി പേർക്ക് കടിയേറ്റു.*
ചെറുകല്ലായി ഗവ: എൻ പി സ്കൂളിന് സമീപത്ത്', ശനിയാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് തെരുവ് നായ മുന്നിൽ കണ്ടവരെയൊക്കെ കടിച്ചത്. 4പേർക്ക് കടിയേൽക്കുകയും വളർത്ത് നായ അടക്കം, നിരവധി നായകൾക്കും, കടിയേറ്റിട്ടുണ്ട്. ഗവ: എൽപി സ്കൂളിന് സമീപം വോളിബോൾ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്ക് ഓടി കയറിയ നായ അഷ് വിൻ (അച്ചു ) ( 17 ) എന്ന കുട്ടിയെ കടിക്കുകയും, ശേഷം കുന്നുമ്മൽ മനോഹരന്റെ വീട്ടിൽ കെട്ടിയിട്ട വളർത്തുനായയെയും മുറ്റത്ത് മുറ്റമടിച്ചു കൊണ്ടിരുന്ന സ്ത്രീയെയും ആക്രമിച്ച്, നായ തൊട്ടടുത്ത പുതിയ പറമ്പത്ത് വിജേഷിൻ്റെ വീട്ടിന്റെ ഉള്ളിലേക്ക് ഓടി കയറുകയും,അകത്തുവെച്ച് മകളായ ഇഷാനിയെ (13)കടിക്കുകയും ചെയ്തു. ശേഷം,തൊട്ടടുത്ത 'രജിതാലയം, എന്ന വീട്ടിൽ ഇരുപതോളം കുട്ടികളെ ട്യൂഷൻ എടുക്കുന്ന സ്ഥലത്തേക്ക് ഓടി കയറുകയായിരുന്നു.കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് തൊട്ടടുത്ത വീട്ടിലെ ജിജേഷ് ഓടിവന്ന് കുട്ടികൾക്ക് കടിയേൽക്കാതെ രക്ഷിക്കുന്നതിനിടയിൽ ആണ്, അദ്ദേഹത്തിന് കടിയേറ്റത്.നായയെ പിന്നീട് പരിസരത്ത് ചത്തനിലയിൽകണ്ടെത്തി.കടിയേറ്റവർ മാഹി ഗവൺമെൻറ് ഹോസ്പിറ്റലിലും തലശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റലുമായി ചികിത്സ തേടി.ഭ്രാന്തൻ നായയാണെന്ന് സംശയമുണ്ട്. നായയുടെ കടിയേറ്റ മറ്റ് നായ്ക്കൾക്ക് പേ ഇളക്കാൻ സാധ്യതയുള്ളതിനാൽ 'നാട്ടുകാർ ആശങ്കയിലാണ്.

Post a Comment