o മാഹി പോളിടെക്നിക്: എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിൾ അപേക്ഷ ക്ഷണിച്ചു
Latest News


 

മാഹി പോളിടെക്നിക്: എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിൾ അപേക്ഷ ക്ഷണിച്ചു

 *മാഹി പോളിടെക്നിക്: എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിൾ അപേക്ഷ ക്ഷണിച്ചു*



മാഹി ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റഷൻ & കൺട്രോൾ  എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് തുടങ്ങിയ 4 ഓളം കോഴ്സുകളിൽ ഒന്നാം വർഷ പ്രവേശനത്തിനും ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്. കോഴ്സുകളുടെ വിശദ വിവരങ്ങളും അപേക്ഷ ഫോമും കോളേജ് വെബ് സൈറ്റായ www.igptc-mahe.in ൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനം നൽകുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് റജിസ്റ്റേഡ് പോസ്റ്റായോ, സ്പീഡ് പോസ്റ്റായോ, കൊറിയര്‍ ആയോ അയക്കേണ്ടതാണ്. അപേക്ഷകൾ നേരിട്ടും സ്വീകരിക്കുന്നതാണ്. ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 5 വരെയും ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 19 വരെയും

സമർപ്പിക്കാവുന്നതാണെന്ന്

കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 04902935777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്


Post a Comment

Previous Post Next Post