o മാഹിയിൽ എൻഡിഎയുടെ മഹാ ബൈക്ക് റാലി നാളെ*
Latest News


 

മാഹിയിൽ എൻഡിഎയുടെ മഹാ ബൈക്ക് റാലി നാളെ*

 *മാഹിയിൽ എൻഡിഎയുടെ മഹാ ബൈക്ക് റാലി നാളെ*



മാഹി: വികസന സന്ദേശം ഉയർത്തിപ്പിടിച്ച് മാഹി നിയോജക മണ്ഡലത്തിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ മഹാ ബൈക്ക് റാലി സംഘടിപ്പിക്കുന്നു. മാർച്ച് 28-ന് നടക്കുന്ന റാലി മാക്കുനിയിൽ നിന്ന് ആരംഭിച്ച് പൂഴിത്തലയിൽ സമാപിക്കും.

രാജ്യത്തിന്റെ വികസന ദിശ ശക്തിപ്പെടുത്താൻ നരേന്ദ്ര മോദി നയിക്കുന്ന ഭരണത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം, മാഹി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ എ . ദിനേശൻ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്.

പ്രാദേശിക തലത്തിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ബൈക്ക് റാലി, വികസിത ഭാരതവും മാഹിയുടെ പുരോഗതിയും എന്ന സന്ദേശം ഉയർത്തിക്കാട്ടുന്നതായിരിക്കും. നാടിന്റെ വികസനത്തിനായി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരെ റാലിയിൽ പങ്കാളികളാകാൻ സംഘാടകർ ക്ഷണിച്ചു.

റാലിയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വലിയ ജനാവലിയെ സാക്ഷിയാക്കി മാഹിയിൽ ആവേശകരമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം.

Post a Comment

Previous Post Next Post