o *പി. എം. ശ്രീ ഉസ്മാൻ ഗവൺമൻ്റ് ഹൈസ്‌കൂൾ വാർഷികം !
Latest News


 

*പി. എം. ശ്രീ ഉസ്മാൻ ഗവൺമൻ്റ് ഹൈസ്‌കൂൾ വാർഷികം !

 *പി. എം. ശ്രീ ഉസ്മാൻ ഗവൺമൻ്റ് ഹൈസ്‌കൂൾ വാർഷികം !*



മാഹി: ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ വാർഷികം ഇന്നു വൈകുന്നേരം നാലുമണി മുതൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.


സ്‌കൂൾ പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം. എം തനൂജ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.


വിാലയത്തിലെ മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം.മുസ്തഫ മുഖ്യഭാഷണം നടത്തും.


മാഹി സമഗ്ര ശിക്ഷ എ.ഡി.പി. സി ചുമതല വഹിക്കുന്ന പി.ഷിജു, എസ്.എം.സി. ചെയർപേർസൺ കെ. എൻ. സിനി, സാഹിത്യകാരൻ ആനന്ദു കുമാർ പറമ്പത്ത് എന്നിവർ ആശംസകൾ നേരും.


വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിക്കും.


പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ അഞ്ചു വിഭാഗങ്ങളിലായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.


പി എം ശ്രീ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന ആഘോഷ പരിപാടികൾക്ക് വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾ ശക്തമായ പിന്തുണ നല്കുന്നുണ്ട്

Post a Comment

Previous Post Next Post